അര്‍ഷ കുടുംബത്തിലേക് സ്വാഗതം

അനാദികാലമായി അനര്‍ഗ്ഗളം പ്രവഹിക്കുന്ന ആര്‍ഷസംസ്‌കൃതിയുടെ സന്താനങ്ങൾ ഭാരതീയദര്‍ശനങ്ങൾ എന്താണെന്നും, അവയുടെ യുക്തിയും ശാസ്ത്രീയതയും എന്താണെന്നും അറിയാത്തവരായി മാറി. ഇതിന്‍റെ പരിണതഫലമായി സംഘടിതശക്തികള്‍ ഭാരതീയമായ സകലതിനേയും ഇകഴ്ത്തുകയും, പാര്‍ശ്വവല്‍ക്കരിക്കുകയും തങ്ങളുടേതാക്കി മാറ്റുകയും ചെയ്യുന്നതിനെ നിര്‍ലജ്ജരായി നാം നോക്കി നില്‍ക്കുന്നു. ഭൗതികസുഖം മാത്രം ലക്ഷ്യമായ പാശ്ചാത്യസംസ്‌കാരത്തിൽ അഭിരമിച്ച് സ്വധര്‍മ്മം മറന്നവര്‍ക്കിടയിലേക്ക് ഭാരതീയമനസ്സ് ആത്മീയാഗ്നിയുടെയും യുക്തിചിന്തയുടെയും ചൈതന്യംപരത്തിക്കൊണ്ട് ക്രാന്തദര്‍ശിയായ സ്വാമി വിവേകാനന്ദന്‍ രംഗപ്രവേശം ചെയ്യുന്നത്.

സ്വാമികൾ ഈ ലോകത്തോട് ആഹ്വാനം ചെയ്തു. ''ഗിരിഗുഹകളില്‍നിന്നും സന്യാസി മഠങ്ങളില്‍നിന്നും വേദഗ്രന്ഥങ്ങൾ പുറത്തെടുക്കൂ. അതിന്‍റെ സന്ദേശം സാധാരണക്കാരിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും വാരി വിതറൂ''.

or

Sign UP Now