ധര്മ്മം
സമസ്ത പ്രപഞ്ചവും ധരിക്കപ്പെടുന്നത്
യാതൊന്നിലാണോ ആ സര്വ്വധാരമായ പരം തത്വമാകുന്നു.
ധര്മ്മം അഥവാ ഈ പ്രപഞ്ചത്തെ മുഴുവന് ചേര്ത്തു കോര്ത്തുനിര്ത്തുന്ന നിയമവ്യവസ്ഥയെ
ധര്മ്മം എന്നു പറയുന്നു. വ്യത്യസ്ഥ ഗുണഘടനളോടും സ്വഭാവവിശേഷങ്ങളോടുകൂടിയ
നമ്മെയൊക്കെ ഒന്നായി ചേര്ത്തുകോര്ത്തു നിര്ത്തുന്നതെന്തോ അത് ധര്മ്മമാകുന്നു. അഥവാ
ഈ ലോകത്തിലെ അംഗങ്ങള് എന്ന നിലയില് നാമൊക്കെ ജീവിതത്തില് ഏതു മൂല്യങ്ങളെ
പരിപാലിച്ചാലാണോ ഈ ലോകം ഒന്നായി നന്നായി ചേര്ത്തു കോര്ത്തു നിര്ത്തപ്പെടുന്നത് ആ
മൂല്യങ്ങളാകുന്നു ധര്മ്മം. ജഗത്തിന്റെ നിലനില്പിനു കാരണവും പ്രാണികളുടെ ശരിയായ
അഭ്യുദയനിശ്രേയങ്ങള്ക്ക് ഹേതുവും യാതൊന്നാണോ അതാകുന്നു ധര്മ്മം. ജീവിതത്തില് മൂല്യങ്ങളെ പരിപാലിക്കുന്പോള് നാം
ധര്മ്മത്തെ പരിപാലിക്കുന്നവരാകുന്നും
ഇപ്രകാരം നമ്മളാല് ധര്മ്മത്തെ രക്ഷിക്കുന്നന്പോഴാണ് ധര്മ്മം നമ്മളെ
രക്ഷിക്കുന്നത്. വിപരീതമാണ് നമ്മള്
ചെയ്യുന്നെതെങ്കില് അതായത് ധര്മ്മത്തെ രക്ഷിക്കുന്നതിനു പകരം ഹനിക്കുന്നവരാണ് നാം
എങ്കില് ധര്മ്മം ന്മ്മളെയും ഹനിക്കുന്നു.
വാസ്തവത്തില് ധര്മ്മമല്ല നമ്മെ ഹനിക്കുന്നത് ധര്മ്മത്തെ പാലിയ്ക്കായ്ക
നിമിത്തം നാം തന്നെയാണ് നമ്മെ ഹനിക്കുന്നത്.
വളരെയധികം തെറ്റിദ്ധരിക്കപ്പട്ടിട്ടുള്ള ഒരു പദമാണ്
ധര്മ്മം. പലപ്പോഴും എന്തെങ്കിലും ദാനം
ചെയ്യുന്നതിനേയോ ഭിക്ഷ കൊടുക്കുന്നതിനെയോ ധര്മ്മം കൊടുക്കുക എന്നാണ് നാം
പറയാറുള്ളത്. ഒരിക്കലും കൈവിടാന്
പാടില്ലാത്തതായി, കൊടുക്കാന് പാടില്ലാത്തതായി എന്തെങ്കിലുമുണ്ടെങ്കില് അതു ധര്മ്മമാണ്.
ധര്മ്മ സനാതനമായതുകൊണ്ട് നാശ രഹിതമായതുകൊണ്ട് സനാതന ധര്മ്മം എന്നു പറയുന്നു. നാശരഹിതമായ ഉണ്മയാണ് സനാതനം എന്ന പദത്താല്
അര്ത്ഥമാകുന്നത്. ഈ പ്രപഞ്ചം നിലനില്ക്കുന്നത് സനാതന ധര്മ്മാധിഷ്ഠിതമായാണ്. ഇതൊരു പ്രത്യേകദേശത്ത് പ്രത്യേക കാലത്ത്
ഏതെങ്കിലും വ്യക്തിയിലൂടെ ആവിര്ഭവിച്ചതല്ല, മറിച്ച് ഇത് ഈശ്വരനോടൊപ്പമുള്ളതാണ്,
ഈശ്വരന് തന്നെയാണ്. ധര്മ്മത്തിന്റെ അടിസ്ഥാനം വേദമാണ്.
വേദത്തിലൂന്നി നില്ക്കുന്നതാകയാല് ധര്മ്മത്തെ വൈദികധര്മ്മം എന്നും വിളിക്കുന്നു.
വൈദിക സംസ്കാരത്തില് പുലരുന്ന ജനത എന്ന അര്ത്ഥത്തില് ഹിന്ദുശബ്ദം പ്രയോഗിക്കപ്പെടുന്നതിനാല്
വൈദികരുടെ ധര്മ്മം എന്ന നിലക്ക് ഇതിനെ
ഹിന്ദുധര്മ്മം എന്നും പറയുന്നു.
മതങ്ങളില് ഒന്നെന്ന നിലയ്ക്ക് ഹിന്ദുധര്മ്മത്തെ പറയുന്നത്
അറിവില്ലായ്മ കൊണ്ടാണ്. ധര്മ്മം അഥവാ വൈദികധര്മ്മം.
ഈ പ്രബഞ്ചത്തിലെ സര് വ്വിധ മൂല്യങ്ങളെയും ഉള്ക്കൊള്ളുന്നതാണ്. എന്നാല് മതങ്ങളാവട്ടെ
ഒരു പ്രത്യേക കാലത്തില് ഒരു പത്യേക ദേശത്തോ ഏതെങ്കിലും ഒരാചാര്യന്റെയോ ഒരു
സാമൂഹ്യ പരിഷ്കര്ത്താവിന്റെയോ ഒക്കെ ഉപദേശങ്ങളെ പിന്പറ്റികൊണ്ട് ഒരു ജനത
ജീവിച്ചപ്പോള് ഉരുത്തിരിഞ്ഞാണ്. ഇത്തരം മതങ്ങളുടെയെല്ലാം അടിസ്ഥാനമായി നിലകൊളളുന്ന
ആശയങ്ങളെ ശ്രദ്ധിച്ചാല് അവ ധര്മ്മത്തില് ഉള്ക്കൊള്ളുന്നതാണന്ന് കാണാന്
സാധിക്കും. അതിനാല് സനാതധനധര്മ്മമാണ് സര്
വ്വമതങ്ങളുടെയും അടിസ്ഥാനം എന്നു മനസിലാക്കാം.
തനിക്ക് പ്രതികൂലമായത് നാം മറ്റുള്ളവരോട് ചെയ്യാതിരിക്കുക. ഇതാണ് ധര്മ്മത്തിന്റെ
സാരസര് വ്വസ്വം ഇതു നാം പാലിക്കുന്പോഴാണ് ലോകം നിലനില്ക്കുന്നത്, വ്യക്തികളും സമൂഹവും ഇതു പാലിക്കുന്പോളാണ്
മറ്റു വ്യക്തികള്ക്കും സമൂഹങ്ങള്ക്കും നിലനില്പ്പുണ്ടാവൂ സത്യം, അഹിംസ, ക്ഷമ, സ്നേഹം, ദയ തുടങ്ങിയ
അടിസ്ഥാന മൂല്യങ്ങളാണ് ഈ ജഗത്തിനെ നിലനിര്ത്തുന്നത്. ഈ മൂല്യങ്ങളാണ് ധര്മ്മശബ്ദത്താല്
അര്ത്ഥമാക്കുന്നത്.